മലപ്പുറം : മലബാര്‍ സ്പെഷ്യല്‍ പോലിസിലെ (എംഎസ് പി) എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് കുമാര്‍ (50) ആണ് മരിച്ചത്. പോലിസ് ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഒൻപത് മണിയോടെ ചായകുടിച്ചുവന്ന ശേഷം മുറിയില്‍ക്കയറി കതകടച്ച മനോജിനെ 11 മണിക്ക് സഹപ്രവര്ത്തകന് വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നിലെ വാതിലിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് തൂങ്ങിനില്ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.