ഓണത്തിൻ്റെ മധുരിക്കുന്ന ഓർമ്മകളിൽ കേട്ടു കേൾവിയില്ലാത്തതാണ് ഇപ്രവാശ്യത്തെ ഓണം ഓണകളികളും ഓണവില്ലും ,അത്തച്ചമയങ്ങളും, പുലികളിയും ഇല്ലാത്ത ഓണം കച്ചവട സ്ഥാപനങ്ങൾ ആകെ പരുങ്ങലിലാണ് പണം മുടക്കി സാധനങ്ങൾ വാങ്ങി വച്ചാൽ വിറ്റു പോകുമോ എന്ന് ഉറപ്പില്ല പൊതുവാഹനം ഇല്ലാത്തതും ,നിയന്ത്രണങ്ങളും ഓണ വിപണിയെ വലിയ രീതിയിൽ ബാധിച്ചിരുക്കുകയാണ് ഓണാഘോഷം ഇല്ലാത്തതു മൂലം കുട്ടികളും നിരാശയിലാണ് കോവിഡ് മാനദണ്ഡങ്ങൾ മൂലം തുണി കടകളിൽ കയറാനും പൊതു ജനം ഭയപ്പെടും, സർക്കാർ ഓഫീസുകളിലും ഓണാഘോഷങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെയും ആഘോഷങ്ങൾ ഇല്ലാതായിരിക്കുന്നു ഓണ ദിവസങ്ങൾ കേരളത്തിലെ ഏറ്റവും വലിയ വിപണിയായിരുന്നു ഓണാക്കാല ചിത്രങ്ങൾ റിലീസ് ഇല്ലാത്തതുമൂലം സിനിമാ പ്രവർത്തകൾ, തിയറ്റർ ഉടമകളും, തൊഴിലാളികളും, പ്രേക്ഷകരും നിരാശയിലാണ് കൊറൊണ ഭയന്ന് മാവേലി പോലും ഇപ്രാവശ്യം കേരളത്തിൽ എത്തുമോ എന്ന സന്ദേഹത്തിലാണ് ജനം
