കൊപ്പം – വിളയൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ജലജീവൻ മിഷന്റെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുമെന്ന് സ്ഥലം സന്ദർശിച്ചു കൊണ്ട് മുഹമ്മദ് മുഹസിൻ എം.എൽ.എ. അറിയിച്ചു.മിതമായ നിരക്കിൽ ഗാർഹിക ശുദ്ധജല കണക്ഷൻ ലഭ്യമാകുന്നതോടെ കൊപ്പം വിളയൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി 36 കോടിയുടെ ഇൻപ്രിൻസിപ്പൽ അനുമതി ലഭ്യമായി. 34 കോടി കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവും 2 കേടിഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ്. പദ്ധതിയുടെ പ്രവർത്തനവും പരിപാലനവും ഗ്രാമ പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിലായിരിക്കും.
പദ്ധതി തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും കേരള വാട്ടർ അതോറിറ്റിയാണ് ‘

കൊപ്പം വിളയൂർ സമഗ്ര കുടിവെള്ള പദ്ധതിക്ക് നിലവിൽ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ പ്രവർത്തനങ്ങൾക്ക് വേണ്ടി 14 കോടി അനുവദിക്കുകയും വിതരണ ശൃംഖലക്ക് വേണ്ടി 6 കോടി അനുവദിക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തികൾ പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.നിലവിൽ വിതരണ ശൃംഖല പട്ടാമ്പി പുലാമന്തോൾ റോഡിന് ഇരുവശമടക്കംപൈപ്പ് ലൈൻ പൂർത്തീകരിച്ചു. ഇലക്ട്രിക്ക് കണക്ഷൻ കൊടുക്കാനുള്ള പ്രവർത്തികളാണ് ഇപ്പോൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.ഇതിന്റെ കൂടെ 36 കോടിയുടെ സമ്പൂർണ്ണ വിതരണ ശൃംഖല കുടിയാ ഥാ ർ ത്ഥ്യമാകുന്ന തോട് കൂടി മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിച്ചു കൊടുക്കാൻ കഴിയും
പട്ടാമ്പിമണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്കായി അനവദിക്കുന്ന ഏറ്റവും ഉയർന്ന തുകയാണന്ന് എം എൽ എ പറഞ്ഞു. വിളയൂർ പഞ്ചായത്ത് പ്രസിഡണ്ട് മുരളി, വികസന സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.ഉണ്ണികൃഷ്ണൻ, കെ.വി.ഗംഗാധരൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും കൂടെയുണ്ടായിരുന്നു