ആലപ്പുഴ : വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഎം നേതാവിന്റെ ഭീഷണി. പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം നൂറനാട് ലോക്കല്‍ സെക്രട്ടറിക്ക് എതിരെ കേസ് എടുത്തു. നൂറനാട് ലോക്കല്‍ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷന് ആലപ്പുഴ ജില്ലാ സെക്രട്ടറി വിവേകിന്റെ സഹോദരനാണ് വിനോദ്.
