മീനങ്ങാടി: മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് സുസ്ഥിര കാര്‍ഷിക മിഷന്(വാസുകി) ഫാര്‍മേഴ്സ് സൊസൈറ്റി ഓണാഘോഷത്തിനായി ഭക്ഷ്യക്കിറ്റുകളുമായി വിപണിയിലേക്ക്. ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭം കിട്ടുന്ന വിധത്തത്തില്‍ മികച്ച ഓഫറുകളോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ പല വ്യജ്ഞന സാധനങ്ങളും ഉള്ള കിറ്റിന് 1350 രൂപയാണ് വില. കര്‍ഷകരുടെ കൂട്ടായ്മയില്‍ ഉല്പാദിപ്പിക്കുന്ന മികച്ച ഗുണ നിലവാരമുള്ള ഭക്ഷ്യധാന്യ കിറ്റുകളാണ് വാസുകി സൊസൈറ്റി തയ്യാറാക്കിയിരിക്കുന്നത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും അന്വേഷണങ്ങള്ക്കം 7558004040, 9846895585, 9633593920, 7012392763, 9605909210 നമ്പറുകളില്‍ ബന്ധപ്പെടാം. ഈമാസം 26 വരെ ബുക്കിംഗ് സ്വീകരിക്കും. മീനങ്ങാടിക്ക് 20 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യമായും അതിന് പുറത്ത് ചെറിയ വാടകക്കും ഹോംഡെലിവറി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സൊസൈറ്റി വൈസ് ചെയര്മാന് സജി കവനാക്കുടി അറിയിച്ചു
