കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭാപരിധിയിൽ വഴിയോരത്ത് മത്സ്യ കച്ചവടം ചെയ്തിരുന്ന വ്യാപാരികൾക്ക് സൗകര്യപ്രദമായി പൊതു-സ്വകര്യസ്ഥലങ്ങൾ കണ്ടെത്തി താത്ക്കാലികവ്യാപാര അനുമതി നൽകുന്നതിന് ബഹുമാനപ്പെട്ട അഡ്വ.ഐഷാ പോറ്റി MLA യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന നഗരസഭാ അധികൃതരുടെയും പോലീസ് അധികാരികളുടെയും യോഗത്തിൽ തീരുമാനിച്ചു.
കോവിഡ് മാനദണ്ഡം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭാ കൗൺസിലറും പോലീസ് ഉദ്യേഗസ്ഥനും വ്യാപാരി പ്രതിനിധിയും അടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കും, കൂടാതെ വ്യാപാരം ചെയ്യുന്നതിനാവശ്യമായ നടപടികൾ നഗരസഭയും, പോലീസ് ഉദ്യേഗസ്ഥരും ചേർന്ന് സ്വീകരിക്കും, കൂടാതെ മത്സ്യവ്യാപാരം നടത്തുന്നതിന് കൊട്ടാരക്കര റയിൽവേ സ്റ്റേഷൻ, പുലമൺ ജംഗ്ഷൻ ,ഈയ്യം കുന്ന്, മുസ്ലിം സ്ട്രീറ്റ്, തൃക്കണ്ണമംഗൽ എന്നിവടങ്ങളിൽ പൊതു-സ്വകാര്യ സ്ഥലങ്ങൾ കണ്ടെത്തും, നിലവിൽ വ്യാപാരം ചെയ്തിരുന്നവർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമായി ബന്ധപ്പെടണം ഇവർക്ക് നഗരസഭ പാസ് നൽകും.
യോഗത്തിൽ ചെയർപേഴ്സൺ ബി ശ്യാമള അമ്മ, വൈസ് ചെയർമാൻ D. രാമകൃഷ്ണ പിള്ള, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ SRരമേശ്, C മുകേഷ്, Aഷാജു, ജി കൃഷ്ണൻകുട്ടി നായർ, കോശി കെ.ജോൺ ,SHO ജോസഫ് ലിയോൺ, ട്രേഡ് യൂണിയൻ പ്രതിനിധികളായ Mബാബു, പ്രശാന്ത്, സാബു കൊട്ടാരക്കര വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.