തൊണ്ടര്‍നാട്: മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം തൊണ്ടര്‍നാട് പോലീസിന്റെ വലയിലായി. ഇന്നലെ രാത്രിയോടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്. സംഘത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
