സുൽത്താൻ ബത്തേരി: കോവിഡ് പ്രൊട്ടോക്കോൾ കാലത്ത് വയനാട്ടിലെ ജനകീയ ഡോക്ടറുടെ സ്വാതന്ത്ര്യ ദിന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളുമെല്ലാം കോ വിഡ് പ്രൊട്ടോകോൾ പ്രകാരം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പരിമിതപ്പെടുത്തിയപ്പോൾ വീടുകളും സാമൂഹ്യ മാധ്യമങ്ങളും അത് ഏറ്റെടുക്കുകയായിരുന്നു. വിദ്യാലയങ്ങളെല്ലാം ഓൺലൈൻ സംവിധാനത്തിലാണ് ആഘോഷങ്ങൾ നടത്തിയത്.
സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ
ഹെവൻസ് പ്രീ സ്കൂൾ വിദ്യാർത്ഥികളോട് ഡോ.ജിതേന്ദ്രനാഥ് നടത്തിയ ഓൺലൈൻ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സുൽത്താൻ ബത്തേരി വികസനം വാട്സപ്പ് ഗ്രൂപ്പിലൂടെയും അതിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയുമാണ് ആയിരങ്ങളിലേക്ക് ഈ സന്ദേശം കൈമാറിയെത്തിയിരിക്കുന്നത്.
കൊറോണക്കാലത്തെ ഉദാഹരിച്ച് സ്വാതന്ത്ര്യത്തിന്റെ മഹത്വം ലളിതമായി കുഞ്ഞുമക്കൾക്ക് പകർന്നു നൽകുന്ന പ്രിയ ജിത്ത് ഡോക്ടറുടെ സന്ദേശത്തെ നാട്ടുകാർ മുഴുവൻ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.