പാലക്കാട്: സംസ്ഥാനത്തു വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതി (73) ആണു മരിച്ചത്. കൊവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
ഇതോടെ സംസ്ഥാനത്ത് ശനിയാഴ്ച കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. കോഴിക്കോട് വടകര സ്വദേശി മോഹനന് (68), ബേപ്പുര്‍ സ്വദേശി രാജലക്ഷ്മി (61) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മറ്റു കൊവിഡ് മരണങ്ങളുണ്ടായത്.