തിരുവനന്തപുരം: സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തനമാക്കിയത്.
