തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു. മൂന്നു ദിവസകത്തേക്കാണ് അടച്ചത്. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
പൂജപ്പുര സെൻട്രൽ ജയിലിൽ 55 തടവുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും രണ്ടു ദിവസത്തിനുളളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് അറിയിച്ചു.