മൂന്നാര്‍ : ഇടുക്കിയിലെ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെങ്കിലും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് ഒന്നര കി.മീ. അകലെ ഗ്രേവല്‍ ബാങ്ക് മേഖലയില്‍നിന്നാണ് 16 മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലം താരതമ്യേന നിരപ്പായിരുന്നതിനാല് മൃതദേഹങ്ങള്‍ ഇവിടെ വന്നടിയുകയായിരുന്നു. പുഴയില്‍ നാലടിയോളം ഉയരത്തില്‍ ചളി വന്നടിഞ്ഞ സാഹചര്യത്തില്‍ അതില്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും കരുതുന്നു. മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ സ്നിഫര്‍ ഡോഗുകളെ വീണ്ടും എത്തിച്ചാല്‍ ഫലപ്രദമാകുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്.
