മട്ടാഞ്ചേരി : സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളായ മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖല കോവിഡിന്റെ പേരില്‍ അടച്ചുപൂട്ടിയിട്ട് 24 ദിവസം തികയുന്നു.അന്നന്ന് തൊഴിലെടുത്ത് നിത്യവൃത്തി കഴിക്കുന്ന കൊച്ചിക്കാര് അടച്ചുപൂട്ടലില്‍ നട്ടം തിരിയുകയാണ്.
മേഖലയിലെ 80 ശതമാനം പേരും ദിവസ വേതനക്കാരാണ്. ലോക്ഡൗണ്‍ വേളയില്‍ സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവരും തളര്‍ന്ന അവസ്ഥയിലാണ്. കോവിഡ് പ്രതിരോധം പൂര്‍ണമായും പോലീസിനെ ഏല്പിച്ചതോടെ പട്ടിണി ദുരിതത്തിന് പുറമേ പിഴ നല്കാന് പ്രത്യേകം പണം കണ്ടെത്തേണ്ട അവസ്ഥയാണ്.
അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവര്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നവര്‍ക്കും പോലീസ് വലിയ പിഴയാണ് ചുമത്തുന്നത്.
രോഗവ്യാപനം രൂക്ഷമായ പ്രദേശം മൈക്രോ കണ്ടെയ്മെന്റ് സോണാക്കി മറ്റുള്ളവരെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിക്കൂടേ എന്ന ചോദ്യവും ഉയരുന്നു. അതിനിടെ, കോവിഡ് പോസിറ്റിവായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയാറാകുന്നില്ല ആക്ഷേപവും ഉണ്ട്