ദുബായ്: സന്ദര്‍ശക വിസാ കാലാവധി പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ച് യു.എ.ഇ സര്‍ക്കാര്‍. ഈ മാസം 11നോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കാണ് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ജൂലായ് പത്തിന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
