പാലക്കാട് : പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടർന്ന് നീരൊഴുക്ക് കൂടിയാൽ ഓഗസ്റ്റ് 13 ന് നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടുമെന്നും പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 103.84 മീറ്ററും പരമാവധി ജലനിരപ്പ് 108.304 മീറ്ററുമാണ്.
