കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെസിഡൻസ് അസോസിയേഷനുകളുടേയും വ്യാപാരികളുടേയും തൊഴിലാളികളുടേയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കോവിഡ് പ്രതിജ്ഞ എടുത്തു. മാസ്ക് ധരിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും പ്രാധാന്യം പൊതുജനളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള പ്രതിജ്ഞയാണ് പോലീസ് എടുത്തത്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രതിജ്ഞക്ക് നേതൃത്വം നൽകി.





