അഞ്ചൽ : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ഇടമുളക്കൽ നെടുങ്ങോട്ടുകോണത്ത് വട്ടാംപള്ളിൽ മേലതിൽ വീട്ടിൽ സാംസൺ (59) ആണ് മരിച്ചത്. മരുമകൻ സജീറും (26) കുത്താനുപയോഗിച്ച കത്തി ഒളിപ്പിക്കാൻ സഹായിച്ച ഇടമുളക്കൽ വില്ലേജിൽ അസുരമംഗംലം പാൽ സൊസൈറ്റിക്ക് സമീപം ഷമീർ മൻസിലിൽ ജമാലൂദ്ദീൻ മകൻ ഷമീർ (32) എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സി.ഐ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
