പട്ടാമ്പി മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ മുതൽ മെഡിക്കൽ ഓഫീസർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളിൽ സുരക്ഷിതമായി മുന്നോട്ടുപോകാൻ ആവശ്യമായ N95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്കുകൾ, ഇൻഫ്രാറെഡ് തെർമൽ സ്കാനറുകൾ, എന്നിവ എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കും രണ്ട് തെർമൽ സ്കാനറുകൾ വീതവും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെ ആശുപത്രികളിലേക്കും ഓരോ തെർമൽ സ്കാനറുകളും അനുവദിച്ചു.

കൂടാതെ ആയുർവേദ ഹോമിയോ ആശുപത്രികളിലേയും ആരോഗ്യ പ്രവർത്തകർക്കുവേണ്ട സുരക്ഷാ സംവിധാനങ്ങളും തെർമൽ സ്കാനറുകളുംകൂടി എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട് എന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു.