എഴുകോൺ : എഴുകോണിലുള്ള മൈനാഗപ്പള്ളി സ്വദേശിയായ ഷാജഹാൻ എന്നയാളുടെ ആക്രി കടയിൽ 10.08.2020 രാത്രി കയറി പതിനേഴായിരം രൂപയും 40 കിലോ ചെമ്പും മോഷ്ടിച്ചെടുത്ത കേസിലെ പ്രതികളായ (1) കുണ്ടറ പെരുമ്പുഴ, അമ്പിപ്രൊയ്ക, ഞാലിയോട് ലക്ഷംവീട് കോളനിയിൽ ഷാഹുൽ ഹമീദ് മകൻ 47 വയസ്സുള്ള ബദറുദ്ദീൻ (2) കിളികൊല്ലൂർ, മങ്ങാട്, ചരുവിള പുത്തൻ വീട്ടിൽ മൊയ്ദീൻ മകൻ 48 വയസുള്ള കബീർ എന്നിവരെ എഴുകോൺ പോലീസ് പിടികൂടി. എഴുകോൺ സി.ഐ ശിവപ്രകാശ്, എസ്.ഐ. ബാബുകുറുപ്പ്, എസ്.ഐ. ശിവശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപും നിരവധി മോഷണ കേസുകളിൽ പ്രതികളായിട്ടുണ്ട്.
