തിരുവനന്തപുരം : സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. കൂടാതെ വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജില്‍ റിമാന്‍ഡ് പ്രതികള്‍ക്കായി ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രം മാറ്റണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുന്നത് പതിവായതിനാലാണ് ഈ ആവശ്യമുന്നയിച്ചത്. നിരീക്ഷണകേന്ദ്രം സ്ഥാപിക്കാനുളള മറ്റ് ആറ് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് ജയില്‍വകുപ്പ് കളക്ടര്‍ക്ക് കത്തുനല്‍കുകയും ചെയ്തു.
