പാലക്കാട് : പട്ടാമ്പി തിരുവേഗപ്പുറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി തിരുവേഗപ്പുറ ചെമ്പ്രയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് പണി കഴിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക് നിർമ്മാണം അന്തിമഘട്ടത്തിൽ, അടുത്തമാസം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുട്ടികളുടെ ശാരീരിക-മാനസിക അഭിരുചികൾക്ക് അനുസൃതമായ നൂതന സംവിധാനങ്ങളോടെയാണ് പാർക്കിന്റെ ഡിസൈൻ. കഫ്തീരിയ, ഓഫീസ്, ശുചിമുറികൾ എന്നിവയുടെ പണികൾ പൂർത്തിയായി, ആംഫി തിയേറ്റർ ഫുട്പാത്ത് തുടങ്ങിയ പണികൾ എത്രയും വേഗം പൂർത്തിയാവും കുട്ടികളുടെ ഭാവിക്ക് പ്രയോജനപ്രദമായ നിരവധി ബൃഹത്തായ ആശയങ്ങൾ പാർക്ക് അനുബന്ധമായി പഞ്ചായത്ത് നടപ്പിലാക്കുമെന്നും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ സമദ് പറഞ്ഞു
