വയനാട് : ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പനമരം സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളിലേക്ക് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്ക്കേടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്റ്റസും www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ പനമരം സര്‍ക്കാര്‍ നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിന് ആഗസ്റ്റ് 27 വൈകീട്ട് 5 നകം ലഭിക്കണം.
