കാലവര്‍ഷം കനത്തു. വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 144 കുടുംബങ്ങള്‍ . താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലും വീടുകള്‍ ഭാഗീഗമായി തകര്‍ന്നു താറുമാറാകുകയും വൈദ്യുതിയും ഇവിടെ ലഭ്യമാകുന്നില്ല. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായി.
പേര്യ 36 ല്‍ ഇരുനില കെട്ടിടത്തിന് മുകളിലെ മേല്‍കൂര തകർന്നു റോഡിലേക്ക് പതിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ അടക്ക സംസ്കരണ കേന്ദ്രം തകര്‍ന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ലൈനില്‍ മരം വീണ് മണിക്കുറുകളോളം വൈദ്യുതി ബന്ധം താറുമാറായി.
കോവിഡ് പശ്ചാതലത്തില്‍ പ്രത്യേക സംവിധാനത്തോടെയാണ് ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത് ഒരു ക്ലാസ്സ് റൂമില്‍ ഒന്നോ രണ്ടോ കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതലയിലാണ് ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത്. എല്ലാ ക്യാമ്പിൽ വൈദ്യ പരിശോധനയും മരുന്ന് വിതരണവും ഉണ്ട്.