ലൈവ് സ്ട്രീം (തത്സമയ സംപ്രേഷണം ) മേഖലയിൽ ഗ്ലോബൽ ലൈവ് സ്ട്രീം അസോസിയേഷൻ എന്ന യൂണിയൻ കേരളം സംസ്ഥാനത്ത് രൂപീകൃതമായി. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാർക്ക് നേരെ ചില സാമൂഹ്യവിരുദ്ധർ സദാചാരപോലീസ് ചമഞ്ഞ് വാഹനങ്ങൾ തടയുകയുംജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു . ഇന്ത്യയിലെ മുൻ നിരയിൽ നിൽക്കുന്ന തൊഴിലാളി പ്രസ്ഥാനത്തിനൊപ്പം ഈ സംഘടന നിലകൊള്ളും. ഈ മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കും. അല്ലാതെ ചിലർ പറയുന്നതു പോലെ ലൈവ് ചെയ്യാനുള്ള സിസ്റ്റം ഉണ്ടെങ്കിൽ മാത്രമേ അവരെ ഞങ്ങളുടെ കൂടെ കൂട്ടുകയേ ഉള്ളൂ എന്ന് ഈ അസോസിയേഷൻ പറയില്ല. ഓരോ പ്രസ്ഥാനത്തിന്റെയും മാനേജ്മെന്റ് ആയിരിക്കും അവർ ജോലി ചെയ്താൽ വാങ്ങേണ്ടുന്ന കൂലി യെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത്. ഒരു പ്രസ്ഥാനവും നഷ്ടത്തിൽ ബിസിനസ് ചെയ്യാൻ തയ്യാറാകില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആർട്ടിക്കിൾ 23 ആർട്ടിക്കിൾ ആറിലും പറയുന്നത് ഒരു വ്യക്തിക്ക് ഇഷ്ടപ്രകാരം ഉള്ള ഏതു ജോലിയും ചെയ്യുന്നതിന് പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്. അങ്ങനെ തൊഴിൽ ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും വരുമ്പോൾ തൊഴിലാളികൾക്ക് സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെ വിവരിച്ചുകൊണ്ട് ഗ്ലോബൽ ലൈവ് സ്ട്രീം അസോസിയേഷൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകും, ലൈവ് സ്ട്രീം സർവീസുകൾ പത്തനംതിട്ട ജില്ലയുടെ ഏതുഭാഗത്തും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ വേണ്ട സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുംഎന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺ ഹാബേൽപറഞ്ഞു. വൈസ് പ്രസിഡന്റ് രമേശ് രാമചന്ദ്രൻ. സെക്രട്ടറി ജോൺസൻ ജോയ്. ജോയിന്റ് സെക്രട്ടറി ജോസ് കെ ജോൺ. ട്രഷറർ സിജോ. അംഗങ്ങൾ ഷാഹുദീൻ. എബി വെട്ടിയാർ.
ഈ അസോസിയേഷനിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സംസ്ഥാന കമ്മിറ്റി യെ അറിയിക്കാൻ
വാട്സാപ്പ് :9544535656 OR [email protected] ഉപയോഗിക്കാം.