സംസ്ഥാനത്ത് പ്രളയഭീതി പടര്‍ത്തി രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപംകൊണ്ടത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ തീവ്ര മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര ജല കമ്മിഷന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം മുന്നൊരുക്കം തുടങ്ങി.
