ന്യൂഡല്‍ഹി: നടന് സുശാന്ത് സിങ്ങിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ജൂണ്‍ 14നു മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
