മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടു പേരടങ്ങിയ മുപ്പതിലധികം ടീമുകളെ ഉൾപ്പെടുത്തി ലൈവായാണ് പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചത്. ബി ആർ സി റിസോഴ്സ് അധ്യാപകരായ സാജിത , ചിത്ര എന്നിവർ മത്സര വിജയികളെ കണ്ടെത്തി. ജനതാ ഗ്രന്ഥശാല പ്രവർത്തകർ ജിതേഷ്, ഷാനിബ, സുധി പൊന്നേൻ കാവിൽ , ബിജോയ് എന്നിവർ മത്സരം നിയന്ത്രിച്ചു.
വായന പക്ഷാചരണം മുതൽ വായനശാല നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായവർക്ക് കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് സമ്മാനങ്ങളും വിതരണം നൽകി.
