മുംബൈ : മഹാരാഷ്ട്ര പോലിസിലെ 231 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മഹാരാഷ്ട്ര പോലിസിലെ 9,934 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനുളളില്‍ 3 പോലിസുകാര്‍ മരിച്ചു. ഇതുവരെ പോലിസ് ഫോഴ്സിലെ 107 പേര്‍ക്ക് കോവിഡ് മൂലം ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ 7,950 പോലിസുകാരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.
