തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കക്കട്ടില്‍ സ്വദേശിയായ മരക്കാര്‍ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കാസർഗോഡ് ഉപ്പള സ്വദേശിയായ വിനോദ് കുമാര്‍ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
