കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ പെരുന്നാളിന് പോലും അടച്ചിട്ടത് മൂലം ലക്ഷണങ്ങളുടെ നഷ്ടം നേരിടുന്ന വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടിയാണ് ആനക്കര പഞ്ചായത്തിൽ ലോക്ക് ഡൗൺ നീട്ടിയ നടപടിയെന്ന് വ്യാപാരികൾ. ആനക്കര പഞ്ചായത്തിൽ നിലവിൽ ഒരു പോസിറ്റീവ് കേസ് മാത്രമേ ആശുപത്രിയിൽ ചികിത്സയിലുള്ളൂ.നേരെത്തെ പോസിറ്റീവ് ആയിരുന്നവർ എല്ലാവരും നെഗറ്റിവ് ആയിട്ടുമുണ്ട്.പട്ടാമ്പി സമ്പർക്കം മൂലം മറ്റ് പഞ്ചായത്തുകളെ പോലെ ആനക്കരയിൽ സമ്പർക്ക രോഗ വ്യാപനം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നിട്ടും ആനക്കര പഞ്ചായത്തിലെ ലോക്ക് ഡൌൺ നീട്ടിയതിൽ പ്രതിഷേധത്തിലാണ് വ്യാപാരികൾ.
അവശ്യ സാധനങ്ങൾ വിൽക്കുന്നവരൊഴികെ മേഖലയിലെ വ്യാപാരി വ്യവസായികൾ ദുരിതത്തിലാണ്.നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാത്തതിനാൽ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കാത്തതിനാൽ തൊഴിലാളികളും വരുതിയിലാണ്.ആനക്കര പഞ്ചായത്തിലെ ലോക്ക് ഡൌൺ നീട്ടിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതരുമായി വ്യാപാരി സംഘടനകൾ ബന്ധപ്പെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് പഞ്ചായത്തിലെ വ്യാപാരികളും ജനങ്ങളും.