ശ്രീനഗര്‍ : വീട് ആക്രമിച്ച് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കുല്‍ഗാമിലെ രംഭാമ നോഹാമയില്നിന്ന് ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. അവധിയിലായിരുന്ന ഇദ്ദേഹം ഈദില് പങ്കെടുക്കാന്‍ പോകുന്നതിനിടെ തോക്കുധാരികളായ ഭീകരര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഭീകരര്‍ കത്തിച്ചു. ജവാനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
