ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് ജില്ലയിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ വയനാട് ജില്ലാ ലേബര്‍ ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോണ്ട്രാക്ടര്/തൊഴിലുടമയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, തൊഴിലാളിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജോലി, സ്വന്തം സംസ്ഥാനം, സ്വന്തം ജില്ല, ക്വാറന്റീന് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ 04936 203 905 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വഴിയോ അറിയിക്കണം.
