തിരുവനന്തപുരം : സെക്രെട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്.ജി.സി.ബി ലാബിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ജൂലൈ 20 മുതല്‍ ആഗസ്റ്റ് ഒന്നുവരെയുള്ള ദിവസങ്ങളില്‍ ലാബില്‍ പരിശോധനക്കായി പോയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി. 14 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ആര്.ജി.സി.ബിയുടെ വിവിധ യൂനിറ്റുകളിലൊന്നാണ് സെക്രെട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലാബിലെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. അണുമുക്തമാക്കിയ ശേഷം ലാബ് വീണ്ടും തുടന്ന് പ്രവർത്തിക്കും എന്നാണ് വിവരം.
