കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇവിടം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരസഭയിലെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകളിലാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. തോപ്പുംപടി പഴയ പാലവും പുതിയ പാലവും അടച്ചു. ഇതോടെ എറണാകുളത്തേക്കും പശ്ചിമ കൊച്ചിയിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ തുറക്കാം. നിയന്ത്രണങ്ങള്‍ക്കായി പൊലീസിനെ നിയോഗിച്ചു.
