കടക്കൽ : വസ്തു തർക്കത്തിന്റെ പേരിൽ പരാതിക്കാരിയേയും മകളേയും ആക്രമിച്ച കേസിലെ പ്രതികളായ കടക്കൽ ഇടത്തറ മണ്ണടിക്കോണം ഇരപ്പിൽ വീട്ടിൽ പാച്ചൻ മകൻ ഷാജി (50) കടക്കൽ ഇടത്തറ മണ്ണടിക്കോണം ഇരപ്പിൽ വീട്ടിൽ ഷാജി മകൻ ഷജിൽ (23) എന്നിവർ കടക്കൽ പോലീസിന്റെ പിടിയിലായി. കടക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
