വയനാട് : പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറി നിര്‍മ്മിക്കുന്ന പദ്ധതിക്ക് ഗവ./എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷ്യല്‍ സ്കൂളുകളില്‍ എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തുകളില്‍ ലിസ്റ്റിന്റെ മുന്‍ഗണനാ ക്രമത്തിലും ഗ്രാമസഭാ ലിസ്റ്റ് ഇല്ലാത്ത പഞ്ചായത്തുകളില്‍ നേരിട്ടുള്ള അപേക്ഷ പ്രകാരവുമാണ് തിരഞ്ഞെടുപ്പ്. 800 സ്ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വലുപ്പമുള്ള വീടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അര്‍ഹരായ ഗുണഭോക്താക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ അളവ് കാണിക്കുന്ന സാക്ഷ്യപത്രം, വീടിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ആഗസ്റ്റ് 12 നകം നേരിട്ടോ, പ്രൊമോട്ടര്‍മാര്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. :04936 203824.
