മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും
തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.കൂടാതെ എസ്ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പോലീസ് ആസ്ഥാനത്ത് റിസപ്ഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കോ നിയോഗിക്കരുത്. പോലീസ് ക്യാംപുകളില്‍ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്.