പുത്തൂർ : കലയപുരം പൂവറ്റൂർ കിഴക്ക് മുറിയിൽ വൃന്ദാവൻ ജംഗ്ഷന് സമീപം ചരുവിള പുത്തൽ വീട്ടിൽ ത്യാഗരാജൻ മകൻ ഹരിക്കുട്ടൻ(26) നെ കമ്പിവടിയും മാരാകയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കലയപുരം പൂവറ്റൂർ കിഴക്ക് മുറിയിൽ ഞാറവിള എന്ന സ്ഥലത്ത് ഗീതാസദനം വീട്ടിൽ ജഗദീഷ് മകൻ വിഷ്ണു (22) കലയപുരം വില്ലേജിൽ പൂവറ്റൂർ കിഴക്ക് മുറിയിൽ ഞാറവിളയിൽ എസ്.എസ് വില്ലയിൽ സുന്ദരേശൻ മകൻ സുജിൻ സുന്ദർ (28) കലയപുരം വില്ലേജിൽ പൂവറ്റൂർ കിഴക്ക് മുറിയിൽ ഞാറവിളയിൽ എസ്.എസ് വില്ലയിൽ സുന്ദരേശൻ മകൻ സ്വാതി സുന്ദർ (31 ) എന്നിവരെ പുത്തൂർ പോലീസ് പിടികൂടി. പൂത്തൂർ പോലീസ് ഇൻസ്പെക്ടർ അരൂണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
