അഞ്ചൽ : കെ.എൽ-25-എൻ-5654 രജിസ്ട്രേഷൻ ഉള്ള വാഗണർ കാറിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനത്തിനായി കൊണ്ടു വരുന്നതിനിടയിൽ നെട്ടയം നെടിയറ ആക്കാട്ടുപറമ്പിൽ മീരാൻഖാൻ മകൻ സലിം (52) അഞ്ചൽ പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും 700 കവർ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അഞ്ചൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
