കഴിഞ്ഞദിവസം ഗ്യാസ് സിലിണ്ടർ ലീക്ക് നിമിത്തം അഗ്നിബാധയുണ്ടായി ഒരു വീട്ടിലെ മൂന്നുപേർ മരിക്കാനിടയായ അപകടം നടന്ന ഓങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചാം
നമ്പാടത്ത് ചുങ്കത്ത് വീട് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ സന്ദർശിച്ചു.
തിങ്കളാഴ്ച രാത്രി ഗ്യാസ് സിലിണ്ടർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വീട്ടിലെ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇന്നലെ ഉച്ചയോടെ ഒരാളും വൈകീട്ട് രണ്ടുപേരും മരിക്കുകയായിരുന്നു. ചുങ്കത്ത് ബാദുഷ ഷാജഹാൻ ,സാബിറ ( എന്നിവരാണ് മരണപ്പെട്ടത്
അപകടത്തിൽ പരിക്കേറ്റ ഇവരുടെ മാതാവ് നബീസ(65)എന്നിവർ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടർ അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മരണപ്പെട്ട കുടുംബത്തിന് അർഹമായ സഹായം സർക്കാർ ഉറപ്പു വരുത്തണമെന്നും വസതി സന്ദർശിച്ച ശ്രീകണ്ഠൻ mp പറഞ്ഞു



