കൊട്ടാരക്കര : പനവേലി കക്കാട് ജംക്ഷനിലെ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ഏനാത്ത്, ഇളങ്ങമംഗലം, മധുവിലാസത്തിൽ മുരളീധരൻപിള്ള (44), ഏനാത്ത്, ഇളങ്ങമംഗലം, കീച്ചരിഴികത്ത് വീട്ടിൽ ദിലീപ് (38) എന്നിവരാണ് പിടിയിലായത്. പ്രതി ടിയാളുടെ കെ.എൽ.24 എസ്-8959 രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കക്കാട് ജംക്ഷനിൽ വച്ച് മദ്യ വിൽപന നടത്തുന്നു എന്ന രഹസ്വവിവരം ലഭിച്ചതിനെ തുടർ കൊല്ലം റൂറൽ പോലീസ് ലഹരിവിരുദ്ധ സ്കോഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. പ്രതികളിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യം പിടികൂടി. ഓട്ടോയുടെ സൈഡ് ടാർപ്പ ഇട്ട് മറച്ച് മദ്യവില്പന നടത്തുന്നുതിനിടയിലാണ് പ്രതികളെ പിടി കൂടിയത്. എസ്.ഐ.മാരായ ശിവശങ്കരപിള്ള, രാജശേഖരൻ, എ.എസ്.ഐ ഓമനക്കുട്ടൻ, അജയൻ, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
