ചടയമംഗംലം : ചടയമംഗംലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയായ ചടയമംഗലം വില്ലേജിൽ വേലം മുക്ക് കാർത്തിക ഭവനിൽ പ്രേംദാസ് മകൻ പ്രവീൺദാസ് (21) ചടയമംഗംലം പോലീസിന്റെ പിടിയിലായി. ചടയമംഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
