തിരുവനന്തപുരം : സ്വർണക്കടത്തുകേസിലെ അന്വേഷണത്തിനുവേണ്ടി എൻ ഐ എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ അവർക്ക് നൽകാനായി പകർത്തിത്തുടങ്ങി. സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ മുഴുവൻ പകർത്താനായി അഞ്ചുദിവസമെങ്കിലും വേണ്ടിവരും എന്നാണ് അറിയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഓഫീസിൽ എത്തിയോ എന്ന് വ്യക്തമാകാനാണ് എൻ ഐ എ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രതികൾ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഓഫീസുകളിൽ എത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങൾ.
കൂടാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.