തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു . സമ്പൂർണ്ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ പ്രാദേശങ്ങളില്‍ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത് . സമ്പൂർണ്ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങള്‍ ശരിയാണെന്നാണ് സര്‍ക്കാറിന്റെയും നിലപാട്. ഒരു എക്സിറ്റ് ഒരു എന്‍ട്രി പോയിന്റുകള്‍ എന്നത് തുടരും. കൂടാതെ സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതും അടക്കുന്നതുമായ സമയത്തിലടക്കം ജില്ലാതലത്തില്‍ തീരുമാനങ്ങള്‍ എടുക്കാം എന്നും യോഗത്തിൽ പറഞ്ഞു