പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്കു പറക്കുക 12 വിമാനങ്ങള്‍. ആഗസ്റ്റ് 1 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലെ സര്‍വീസുകളുടെ വിശദാംശങ്ങളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നു പുറത്തുവിട്ടത്. അഞ്ചാംഘട്ടത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് ആകെ 37 വിമാനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 1ന് രാവിലെ 9.40ന് ദോഹയില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയിലേക്കാണ്. രാവിലെ 10.05ന് കോഴിക്കോട്ടേക്കും അന്നു തന്നെ തിരുവനന്തപുരത്തേക്കും സര്‍വീസുകളുണ്ട്.
