കൊട്ടാരക്കര : ലോക് ഡൗൺ തുടങ്ങിയതിനുശേഷം പല അപകടങ്ങളും പുലമൺ സിഗ്നലിൽ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും സമാനമായ അപകടം സംഭവിച്ചു. രാവിലെ ഒൻപത് മണിയോടെ വാളകത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാർ അടൂർ ഭാഗത്തേക്ക് സിഗ്നൽ ക്രോസ് ചെയ്തു പൊയ്ക്കൊണ്ടിരിക്കവേ, കൊല്ലം ഭാഗത്തുനിന്ന് പുനലൂരിലേക്ക് ഫ്രൂട്സുമായി പോയ പിക്കപ്പ് വാൻ വന്ന് ഇടിക്കുകയായിരുന്നു. ട്രാഫിക് പ്രവർത്തനത്തിൽ ആയിരുന്നുവെങ്കിൽ ഈ അപകടം ഇന്ന് രാവിലെ അവിടെ സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ ചില ആഴ്ചകൾക്ക് മുൻപും സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് അപകടത്തിൽപെട്ട ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും സാരമായ പരിക്കേറ്റു. അതിനുശേഷമാണ് സിഗ്നൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. സിഗ്നൽ പ്രവർത്തിപ്പിക്കാതിരുന്നത് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറയുന്നു.
