പാലക്കാട് : അന്തർ സംസ്ഥാന ഇരുചക്ര വാഹന മോഷ്ടാവ് മലമ്പുഴ പോലീസിൻ്റെ പിടിയിലായി. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഇന്നലെ പിടിയിലായത് . മലമ്പുഴ, ആനക്കൽ സ്വദേശി വിഷ്ണു ദാസ് ( 29 ) ആണ് മോഷ്ടിച്ച ബൈക്കുമായി പോലീസിൻ്റെ പിടിയിലായത്. മണ്ണാർക്കാട്, വടക്കഞ്ചേരി , കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായി 4 ബൈക്കുകളാണ് മോഷ്ടിച്ചത്. കൂടാതെ മലമ്പുഴയിൽ രാത്രി വീടിന്നകത്തു കയറി ഉറങ്ങിക്കിടന്നിരുന്ന സത്രീയുടെ മാല പൊട്ടിച്ച കേസ്സിനും തെളിവ് ലഭിച്ചു. പ്രതി കൂടുതൽ കളവുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുന്നു. പ്രതിയെ കോവിഡ് പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി.
പാലക്കാട് DySP മനോജ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം മലമ്പുഴ S.H.O ശശികുമാർ , S. I. മാരായ വിജയരാഘവൻ, പപ്പൻ, SCPO മാരായ സുജയബാബു, സത്യൻ , CP0 മനീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.I. .S ജലീൽ, അബ്ദുൾ സലാം സജി റഹ്മാൻ, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സം സമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്