കല്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ പുഴമുടിയിൽ ലീസിനെടുത്ത വീട്ടിൽ നിന്നും വിൽപ്പനക്കായി കൈയിൽ കരുതിയിരുന്ന 270 ഗ്രാം കഞ്ചാവുമായി രണ്ടു പേരെ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക് സെൽ Dysp യുടെ നേതൃത്വത്തിൽ ഉള്ള DANSAF സ്ക്വഡ് പിടികൂടി. പുഴമുടി സ്വദേശി പ്രമോദ് (26), കുമ്പളേരി സ്വദേശി രോഹിത് (23) എന്നിവരെയാണ് കഞ്ചാവ് സഹിതം പിടികൂടിയത്. കല്പറ്റ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
