നെല്ലിയാമ്പതി : നെന്മാറ നെല്ലിയാമ്പതി റോഡില്‍ കാട്ടാനക്കൂട്ടം ഗതാഗതം സംതംഭിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അയ്യപ്പന്ക്ഷേത്രത്തിനും തമ്പുരാന്ക്കാടിനുമിടയില് നാലംഗ കാട്ടാനക്കൂട്ടം ഉച്ചക്ക് ശേഷം മൂന്ന് മണിമുതല്‍ നാലേകാല്‍ വരെ റോഡില്‍ നിലയുറപ്പിച്ച് ഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന് നാലേ മുപ്പത് മണിയോടെ നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ജീവനക്കാരായ വിശാന്ത്, ഗീരിഷ് എന്നിവര്‍ അയ്യപ്പന്ക്ഷേത്രത്തിനരികെ കാട്ടാനക്കൂട്ടം നില്‍ക്കുന്നത് ഇരുചക്ര വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാട്ടാനക്കൂട്ടം കാട്ടിലേക്ക് കയറിയതോടെയാണ് ബൈക്ക് എടുക്കാനായത്. നെല്ലിയാമ്പതി പ്രദേശത്ത് രാപകല്‍ വ്യത്യസ്തമില്ലാതെ കാട്ടാനക്കൂട്ടത്തിന്റെ സൈ്വരവിഹാരം ജനജീവിതം ഭീതിജനകമാക്കുകയാണ്.
