കണ്ണൂര്‍ : മോഷണക്കേസിലെ റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ ആറളം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നിരീക്ഷണത്തിലായി. മോഷണക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മൊബൈല്‍ ഫോണ്‍ മോഷണ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ 21-ാം തീയതി രാവിലെ ജയിലില്‍ നിന്നും ആറളം പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാക്കി.
രണ്ടു മണിയോടെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടർന്ന് വെളിമാനത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം താല്‍ക്കാലിക കോവിഡ് ജയിലായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രതിയെ എത്തിക്കുകയായിരുന്നു.
പ്രതിയുമായി സമ്പർക്കത്തിലുള്ള നാല് പോലീസുകാരും അന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് 3 പോലീസുകാരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങുമ്പോൾ പ്രതിക്ക് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു.